വാഷിങ്ടണ്‍ : ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അവസരം സ്ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്റ്റ് കമ്പനി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയ മൈക്രോസോഫ്റ്റ് താത്പര്യമുള്ള ജീവനക്കാര്‍ക്ക് അതേ സൗകര്യത്തില്‍ തന്നെ തുടരാന്‍ അവസരം നല്‍കുമെന്ന് യുഎസ് ടെക്നോളജി മാധ്യമമായ ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യപ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് അതിന്റെ യുഎസിലെ ഓഫീസുകള്‍ അടുത്ത കൊല്ലം ജനുവരി വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത ഇല്ലെന്ന് ദ വെര്‍ജിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഓഫീസുകള്‍ തുറന്നു പ്രവര്ത്തിക്കാനാരംഭിക്കുന്നതോടെ താല്പര്യമുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്താല്‍ കമ്പനിയ്ക്ക് ഓഫീസുകള്‍ ഒഴിവാക്കേണ്ടി വരും.
സ്ഥിരമായി വര്‍ക്ക് ഫ്രം ഹോമില്‍ തുടരുന്നതിന് മാനേജര്‍മാരുടെ അംഗീകാരം ആവശ്യമുണ്ട്. അതേസമയം, ജോലിയുടെ 50 ശതമാനം ഓഫീസിന് പുറത്ത് നിന്ന് പൂര്‍ത്തിയാക്കാന്‍ മാനേജരുടെ അനുമതി ആവശ്യമില്ലെന്നാണ് സൂചന. ലാബുകളിലും മറ്റു ജീവനക്കാരുടെ പരിശീലനത്തിനും നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യത്തിന് അര്‍ഹത ലഭിക്കില്ല.