കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് കടന്ന പോക്സോ കേസ് പ്രതി പിടി പിടിയിലായി. തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ ബാദുഷ(24) ആണ് പിടിയിലായത്. രാത്രി മുഴുവൻ കാട്ടിലൊളിച്ചിരുന്ന പ്രതി നെടുവണ്ണൂർ കടവിലുള്ള കടയിലെത്തി മാസ്കും ബീഡിയും ആവശ്യപ്പെട്ടപ്പോൾ കടയുടമ അപ്പു പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നാട്ടുകാരുടേയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും കുളത്തൂപ്പുഴ പോലീസിന്റേയും സംയുക്തമായ ശ്രമത്തിനൊടുവിലാണ് പ്രതിയെ പിടി കൂടിയത്. കുളത്തൂപ്പുഴ ഏഴംകുളം സ്വദേശിനിയായ പെൺകുട്ടിയെ കോയമ്പത്തൂരിൽ വച്ച് പരിചയപ്പെടുകയും ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിന് കുളത്തൂപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുളത്തൂപ്പുഴ സി.ഐ ഗിരീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പിടികൂടാൻ സഹായിച്ച നാട്ടുകാരായ മുഴുവൻ ആളുകൾക്കും അഭിനന്ദന പത്രം നൽകി ആദരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
