കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും പോക്സോ കേസ് പ്രതി വിലങ്ങഴിച്ച് രക്ഷപ്പെട്ടു. പ്രതി വനത്തിലേക്ക് രക്ഷപ്പെട്ടന്നാണ് സൂചന. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ തുടങ്ങി. പ്രായപൂര്ത്തായാകാത്തപെണ്കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചകേസില്‍ പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ ബാദുഷ(24) ആണ് രക്ഷപ്പെട്ടത്. ഇയാൾക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നതിനിടയില്‍ ഇയാള്‍ കുളത്തുപുഴയിലേക്ക് കടന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കൊപ്പം പോലീസ് കുളത്തൂപ്പുഴ പോലീസിന് പ്രതിയുടെ ഫോട്ടോകൈമാറി. കൂടാതെ മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി കുളത്തുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും പിടികൂടി.സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങിട്ട് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരിക്കുന്നതിനിടയിലാണ് വിലങ്ങൂരി കടക്കുന്നത്.പോലീസും നാട്ടുകാരും പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.പ്രതി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ കൈയ്യില്‍ ഇടക്ക് കുടുങ്ങിയെങ്കിലും വീണ്ടും രക്ഷപ്പെടുകയായിരുന്നു . കുളത്തുപുഴ പോലീസ് സ്റ്റേഷനിലും പ്രദേശവാസിയായ യുവതി ഇയാള്‍ക്കെതിരെ പാരതി നല്‍കിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുളളതിനാല് പിടിയിലാകുന്ന പ്രതികളെ സ്റ്റേഷന് ലോക്കപ്പിനുളളില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തതാണ് പ്രതിവിലങ്ങഴിച്ച് കടക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
