ഞാങ്ങാട്ടിരി കരിമ്പനക്കടവ് ഭാഗത്ത് സ്ഥിരമായി മാലിന്യം തള്ളുന്ന പാടശേഖരത്തിനു സമീപം പാതയോരത്തെ പ്രവർത്തനരഹിതമായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. മേഖലയിൽ പുതിയ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
നിളയോരം റെസിഡൻസ് അസോസിയേഷനും ഞാങ്ങാട്ടിരി പാടശേഖര സമിതിയും തെരുവിളക്കുകളുടെ അഭാവം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. രാത്രിയിൽ വെളിച്ചമുണ്ടായാൽ മാലിന്യം തള്ളലിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
