ചൈനീസ് കടന്നുകയറ്റം; 2017 മുതലുള്ള റിപ്പോർട്ടുകൾ നീക്കി പ്രതിരോധ മന്ത്രാലയം

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. 2017 മുതലുള്ള റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ആഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 2017 മുമ്പുള്ളവ നേരത്തെ തന്നെ വെബ്സൈറ്റിലുണ്ടായിരുന്നില്ല.
ഇന്ത്യയുടെ ഭൂമിയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നാണു ഭീരുവായ പ്രധാനമന്ത്രി പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ചൈനീസ് സേന 1200 ചതുരശ്ര കിലോമീറ്റര്‍ കയ്യടക്കിയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ചുവടു വയ്ക്കാന്‍ പോലും ചൈന ധൈര്യപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല
There are no comments at the moment, do you want to add one?
Write a comment