പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പട്ടാമ്പി ഞാങ്ങാട്ടിരി കടവിൽ ഭാരതപ്പുഴയിൽ നടന്ന ലോക നദി ദിന പരിപാടി മുരളിധരൻ വേളേരി മഠത്തിന്റെ അധ്യക്ഷതയിൽ പട്ടാമ്പി മുനിസിപ്പാലിറ്റി കൗൺസിലർ സുന്ദരൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഹുസൈൻ തട്ടത്താഴത്ത്, കെ ടി രാമചന്ദ്രൻനായർ, ഭദ്രകുമാർ, ആർ ജി ഉണ്ണി, ഷംസു നിള, ടീവിഎം റഷീദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് പുഴയിൽ മുള തൈകൾ നട്ടു.
