Asian Metro News

നെല്ല് വിളയേണ്ട പാടത്ത് കക്കൂസ് മാലിന്യം, കർഷകർ ദുരിതക്കയത്തിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

നെല്ല് വിളയേണ്ട പാടത്ത് കക്കൂസ് മാലിന്യം, കർഷകർ ദുരിതക്കയത്തിൽ

നെല്ല് വിളയേണ്ട പാടത്ത് കക്കൂസ് മാലിന്യം, കർഷകർ ദുരിതക്കയത്തിൽ
September 28
15:43 2020

പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം നെൽകൃഷിയിറക്കിയ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. ദിവസങ്ങൾ നീണ്ട നിലമൊരുക്കലിന് ശേഷം രണ്ട് ദിവസം മുമ്പാണ് ഈ പാടശേഖരത്തിൽ ഞാറ് നട്ടത് . ഇന്നലെ രാത്രിയിൽ ജലസേചന കനാലിൽ തള്ളിയ കക്കൂസ് മാലിന്യമാണ് കൃഷിയിടത്തിൽ പരന്ന് കിടക്കുന്നത്. ഇതിനടുത്തായി മറ്റൊരിടത്തും കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. പ്രദേശത്ത് വിവിധ മാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നത് പ്രദേശവാസികൾക്കും കർഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പാടത്തിനരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്. മഴചെയ്യുമ്പോൾ പാടത്ത് നിന്നുള്ള അധികജലം നേരിട്ട് പുഴയിലാണെത്തുന്നത്. നിരവധി കുടി വെള്ള പദ്ധതികൾ സമീപപ്രദേശങ്ങളിലായി ഭാരതപ്പുഴയിലുണ്ട് എന്നത് മലിനീകരണത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

മാലിന്യ പ്രശ്‌നം ഉന്നയിച്ച് വിവിധ വകുപ്പുകളെ സമീപിച്ചുവെങ്കിലും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്നാണ് പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത് .

കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്താണ് കൃഷിക്ക് നിലമൊരുക്കിയതെന്നും ഈ രീതിയിൽ തുടർന്നാൽ കൃഷി വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും കർഷകർ പറയുന്നു.

കഴിഞ്ഞ ആഴ്ചയിലാണ് തൃത്താല ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടന്നത് .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment