കൊല്ലം : മലയാളത്തിന്റെ എക്കാലത്തെയും മഹാനടൻ ജയന് ജന്മനാട്ടിൽ നിത്യ സ്മാരകം തീർത്ത് കൊല്ലം ജില്ലാ പഞ്ചായത്ത്. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഈ പരിപാടി ഉദ്ഘാടനം ചെയ്തു. മുകേഷ് എം എൽ എ ജയന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ കല്ലുമാല സമരത്തിന്റെ സ്മാരകമായ കമ്മാൻ കുളത്തിന് സമീപത്തെ ഐടി ഹാൾ ഒന്നേകാൽ കോടി രൂപ മുടക്കി നവീകരിച്ചാണ് ജയൻ സ്മാരകമാക്കിയത്. ഹാളിനുള്ളിൽ ജയന്റെ ആറടി ഉയരമുള്ള എണ്ണഛായ ചിത്രവുമുണ്ട്. കൊല്ലം തേവള്ളിയിലെ ജയന്റെ കുടുംബവീട്ടിൽ നിന്ന് വിളിപ്പാടകലെയാണ് സ്മാരകമെന്നതും ശ്രദ്ധേയമാണ്. തേവള്ളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജയന്റെ കുടുംബവീടിന് സമീപം പത്ത് വർഷം മുമ്പ് സ്ഥാപിച്ച പൂർണകായ പ്രതിമ മാത്രമായിരുന്നു കൊല്ലത്ത് മഹാനടന്റെ ഓർമ്മകൾ നിലനിറുത്തിയിരുന്ന ഏക സ്മാരകം. പൂർണമായി ശീതീകരിച്ച ഹാളിൽ 450 ഇരിപ്പിടമുണ്ട്. അത്യാധുനിക ശബ്ദ- വെളിച്ച സംവിധാനം, സിസിടിവി ക്യാമറ എന്നിവയുണ്ട്
കൊല്ലം ജില്ലാ പഞ്ചായത്ത് കഴിഞ്ഞ രണ്ടുവർഷക്കാലം കാലം മുമ്പ് പ്രോജക്റ്റ് വയ്ക്കുകയും കൊല്ലത്ത് ജയൻ ജയൻ ഒരു സ്മാരകം നിർമ്മിക്കുന്നതിന് പഴയ ഐ ടി ഹാൾ നവീകരിച്ചു കൊണ്ട് ജയന് സ്മാരകം നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായി 50 ലക്ഷം രൂപ അവരുടെ തനത് ഫണ്ടിൽ നിന്ന് വകയിരുത്തുകയും, പിന്നീട് അതിൻറെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു കൊണ്ട് ശീതീകരണ സംവിധാനം അടക്കം ചെയ്യുന്നതിനുവേണ്ടി പൈസ തികയാതെ വന്നപ്പോൾ രണ്ടാം ഘട്ടം ആയിട്ട്ഏകദേശം1 കോടി 50 ലക്ഷം രൂപയ്ക്ക് അകത്തു പ്രത്യേകമായി ആയി പ്രൊജക്റ്റ് വയ്ക്കുകയും ജില്ലാ പഞ്ചായത്തിൻറെ തനത് ഫണ്ട് ഉപയോഗിച്ചാണ് ജയൻ സ്മാരകം നിർമ്മിച്ചത്.
എം മുകേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ആർട്ട്കോ ചെയർമാൻ വി എസ് അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.
……