കൊട്ടാരക്കര : തലച്ചിറ സ്വദേശി ശരതിനെ മാരകായുധങ്ങൾ ഉപയോഗിച്ച ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ചിറയിൻകീഴ്, ശാസ്തവട്ടം ശാന്താഭവനിൽ, അശോകൻ മകൻ ശ്യാലാലിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
