തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യും. നാളെയാണ് സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യുക. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസ്സിയോട് സി.ബി.ഐ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസി ഹാജരാകാന്‍ സാവകാശം ചോദിക്കകുയായിരുന്നു. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫന്‍ ദേവസി.
സ്റ്റീഫന്‍ ദേവസ്സിയുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത നിശകളും സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ദേവസ്സിക്കെതിരെ ബാലഭാസ്കറിന്റെ ബന്ധുക്കളില്‍ ചിലര്‍ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസ്സിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
അപകടം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തും.
അതിനിടെ ബാലഭാസ്കറിന്റെ മരണത്തില്‍ നാല് പേര് നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം, പ്രകാശന് തമ്ബി, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്. ദില്ലി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ധ സംഘം നുണ പരിശോധന നടത്തും. വിഷ്ണു സോമസുന്ദരവും പ്രകാശന് തമ്ബിയും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.