മുംബൈ : മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധിതര്‍ 20,000 കടന്നു. ഇതുവരെ 20003 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 247 പോലീസുകാർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് രണ്ടുപേര്‍ മരിച്ചതായും മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കുന്നു.
നിലവില്‍ 3,728 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 16,071 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. മരണസംഖ്യ 204 ആയി ഉയര്‍ന്നെന്നും മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 30000 കടന്നിരിക്കുകയാണ്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ 11 ലക്ഷത്തിലേക്ക് അടുക്കുകയാണെന്നും മഹാരാഷ്ട്ര ആരോഗ്യവിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു.