തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ശക്തമായി തുടരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴ പെയ്യും. മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരളം വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമന പ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് നാളെയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. അതിനു പിന്നാലെ സെപ്റ്റംബര്‍ 19, 20 ഓടെ വീണ്ടും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണമായേക്കും. കേരള തീരം,കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.