Asian Metro News

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

 Breaking News

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
September 12
11:52 2020

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേര്‍ക്ക് രോഗം കണ്ടെത്തിയത്. കൂടാതെ വിഎച്ച്‌എസ് സി പയ്യാനക്കല്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും വെള്ളയില്‍ കച്ചേരിപ്പടി ഗവണ്‍മെന്റ് സ്കൂളില്‍ നടത്തിയ പരിശോധയില്‍ എട്ട് പേര്‍ക്കും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ വെച്ച്‌ നടത്തിയ പരിശോധയില്‍ അഞ്ച് പേര്‍ക്കും കോവിഡ് പോസിറ്റീവായി. ഇതോടെ നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചത്.

സെന്‍ട്രല്‍ മാര്‍ക്കറ്റിലെ രോഗ വ്യാപന സാധ്യത മുന്‍ നിര്‍ത്തി നിയന്ത്രണ വിധേയമായിട്ടായിരുന്നു ഇപ്പോള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം. എന്നിട്ടുപോലും ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്‌. മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

നഗരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യാപാരികള്‍ ബന്ധപ്പെടുന്ന സ്ഥലമാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ്. അതുകൊണ്ടു തന്നെ നിരവധി തവണ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും 100ലേറെപ്പേര്‍ക്ക് രോ​ഗം കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment