കൊപ്പം : വിളയൂര്‍ പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒന്‍പതിന് രാവിലെ പത്തിന് മുഹമ്മദ് മുഹ് സിൻ ന് എം എല്‍ എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി അധ്യക്ഷത വഹിക്കും. ഐഎസ്ഒ അംഗീകാരംകൂടി ലഭിച്ചതോടെ ആരംഭിച്ച നവീകരണ പ്രവൃത്തികളുടെഭാഗമായി റെക്കാര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ആധുനിക സൗകര്യങ്ങള്‍ ഒരുക്കി. കൂടാതെ എ ഇ, വിഇഒ, കുടുംബശ്രീ, സ്റ്റാന്റിങ് കമ്മിറ്റി എന്നിവക്കെല്ലാം പ്രത്യേകം ഓഫീസ് മുറികളും തയ്യാറാക്കി. ഫ്രണ്ട് ഓഫീസ് നവീകരണത്തോടൊപ്പം പൊതു ജനങ്ങള്‍ക്ക് വെയ്റ്റിംഗ് ഏരിയയും, മരാമത്ത് വകുപ്പ് അനുമതിയോടെ മുന്‍വശം കട്ടവിരിക്കുന്നപ്രവര്ത്തികളും പൂര്‍ത്തിയാക്കി. ഓഫീസിലെ സൗകര്യങ്ങള്‍ വര്‍ധിച്ചതിലൂടെ പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയിലും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
