തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് , പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരന് , ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരന്‍ എന്നിവരാണ് മരിച്ചത്.
ജയ്മോന് ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. നേരത്തെ ഇദ്ദേഹത്തിന് ശ്വാസ തടസമടക്കമുള്ള അസുഖങ്ങളുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്. കരുണാകരന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം കരള്‍ രോഗ ബാധിതനായിരുന്നു.