ന്യൂഡൽഹി: ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷ 2020 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ഇക്കണോമിക്സ് സർവീസിൽ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 8 മുതൽ 14 വരെ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.
യോഗ്യത : ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായം : 21, 30 വയസ്, 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. (1990 ഓഗസ്റ്റ് രണ്ടിനു മുൻപും 1999 ആഗസ്ത് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
പരീക്ഷ : രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16 മുതൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ.
തിരഞ്ഞെടുപ്പ് : രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാർക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റർവ്യൂവാണ്. 200 ആണ് പരമാവധി മാർക്ക്. വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ് : 200 രൂപ. എസ്ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്റ്റർ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും ഫീസടയ്ക്കാവുന്നതാണ്. ഏതെങ്കിലും എസ്ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ആഗസസ്ത് 31 വരെ നേരിട്ടു പണമായും സെപ്തംബർ ഒന്നു വരെ ഓൺലൈനായും ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം : www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേനയും കൂടാതെ www.upsc.gov.in ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.