തൃശ്ശൂര്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 40 വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നത് 50 ആയി ഉയര്‍ത്തി. ചിങ്ങമാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വത്തിനും സര്‍ക്കാരിനും നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷ പരിഗണിച്ചാണ് എണ്ണം ഉയര്‍ത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
