കൊച്ചി : നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യകതമാക്കി. കേസില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെ കുറിച്ച് വിഷാദശമായി അന്വേഷിക്കണമെന്നും ജാമ്യ അപേക്ഷയിലെ വാദത്തിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കോടതിയില്‍ അറിയിച്ചു. അതേസമയം സ്വാപനസുരേഷ് യു എയില്‍ പോയത് അച്ഛനെ കാണാനാണ് എന്നാണ് കോടതിയില്‍ അറിയിച്ചത്. സ്വര്‍ണം കടത്തിയതിന് തനിക്ക് കമ്മീഷന് ലഭിച്ചിട്ടുണ്ട്.
ലൈഫ് മിഷന് പദ്ധതിക്കായി ശിവശങ്കറിനെ കാണാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത് യു എ ഇ കോണ്‍സുലേറ്റ് ആണെന്നും സ്വപ്നയുടെ അഭിഭാഷകന് പറഞ്ഞു .എന്നാല്‍ വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുകാരന് കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചു. ആ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയതെന്നും സ്വപ്ന കോടതിയില്‍ വ്യക്തമാക്കി .ആ പണമാണ് ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നും അവര്‍ വ്യക്തമാക്കി.