കൊണ്ടോട്ടി : ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി മറിഞ്ഞു. വിമാനത്താവളത്തിലെ മതിലിനോടു ചേര്‍ന്നാണ് മറിഞ്ഞത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകൊണ്ടിരിക്കുകയാണ്.
റണ്‍വേയുടെ അവസാനഭാഗത്താണ് അപകടം. 40 അടിയോളം താഴ്ചയിലേക്കാണ് വിമാനം മറിഞ്ഞത്. പ്രദേശം ഫര്‍ഫോഴ്സിന്റെ നിയന്ത്രണത്തിലാണ്. ജനങ്ങളെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാന്‍ റോഡുകളില്‍ തടസ്സമില്ലാതെ നോക്കുന്നതിന് പൊലിസും ജനങ്ങളും രംഗത്തുണ്ട്.
