കോട്ടയം : കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു. ഫ്രാങ്കോ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ കോട്ടയം കോടതിയില്‍ ഹാജരായത്. കോട്ടയം കോടതി ഇദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 13-ാം തിയതി വരെ കേരളം വിടാന്‍ പാടില്ല, കേസ് പരിഗണിക്കുമ്പോൾ എല്ലാം ഹാജരാകണം എന്നിങ്ങനെ കര്‍ശന നിയമവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിഷപ്പ് പദവിയില്‍ നിന്നും ഫ്രാങ്കോയെ മാറ്റണമെന്ന് അല്മായ സംഘടനകള്‍ സി.ബി.സിയോട് ആവശ്യപ്പെട്ടു.
