ബെംഗളൂരു : പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ഹസ്സനില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ (34)യാണ് ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിരണ്‍ കുമാറിന്റെ(34) പൊലീസ് സ്റ്റേഷന് പരിധിയില്‍ 10 മണിക്കൂറിനിടയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു.പൊലീസിന്റെ അനാസ്ഥയാണ് രണ്ട് കൊലപാതകങ്ങള്‍ക്കും കാരണമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.മാത്രമല്ല, 24 മണിക്കൂറിനിടയില്‍ കൊല്ലപ്പെട്ടവര്‍ക്കും കുടുംബത്തിനും നീതി ലഭിച്ചില്ലെങ്കില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയിരുന്നു.തുടര്‍ന്നുണ്ടായ മാനസിക സംഘര്ഷമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
