കുവൈറ്റ് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍, നാലു മാസത്തിന് ശേഷം പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍ നിന്നാണ് സര്‍വീസ് നടത്തുക. ഇതിനു മുന്നോടിയായി ടെര്‍മിനലുകള്‍ അണുവിമുക്തമാക്കുകയും . സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ദിവസവും 100 വിമാന സര്‍വിസുകള്‍ നടത്തും, 30 ശതമാനം ജീവനക്കാര്‍ മാത്രമേ ഉണ്ടാകു. പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാകുക.
വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കു. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കൊപ്പം ആളുവേണ്ട ഘട്ടത്തില്‍ ഇളവ് ലഭിക്കും. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം
ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കുവൈറ്റ് വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഉടന്‍ മടങ്ങാനാകില്ല. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിലക്കുണ്ട്.