കൊവിഡ് 19 പകർച്ചവ്യാധിയുടെ പിടിയിൽ പെട്ട് ഏറെ ദുരിതം അനുഭവിക്കുന്ന തൃത്താല നിയോജക മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകണമെന്ന മത്സ്യതൊഴിലാളി കോൺഗ്രസ്സിൻ്റ ആവശ്യം മാനിച്ച്ഏറെ കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായമെന്ന നിലക്ക് ഭക്ഷ്യധാന്യ കിറ്റുകൾ VT ബൽറാം MLA യുടെ കോവിഡ് 19 കണ്ട്രോൾ റൂം വഴി വിതരണം ചെയ്തു. അന്നന്നു ജോലി ചെയ്ത് കുടുബം പോറ്റുന്ന മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് പകർച്ചവ്യാധി മൂലം തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്, മത്സ്യതൊഴിലാളികൾക്ക് സർക്കാർ പ്രഖ്യപിച്ച 2000 രൂപയും അനുബന്ധ തൊഴിലാളികൾക്കുള്ള 1000 രൂപയും പലർക്കും ഇനിയും ലഭിച്ചിട്ടില്ല. മാത്രമല്ല അർഹരായവരിൽ പലരും BPL വിഭാഗത്തിൽ ഉൾപ്പെടാത്തത്കൊണ്ട് സൗജന്യ റേഷനും ലഭിക്കുന്നുമില്ല , മഹാപ്രളയത്തിൽ നമ്മുടെ നാടിനു തന്നെ അഭിമാനമായി മാറിയ ധീരസഹോദരന്മാർ എന്ന് വാഴ്ത്തപ്പെട്ടവർ ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നു ആ ഒരു തിരിച്ചറിവിലാണ് അർഹരായ മത്സ്യത്തൊഴിലാളികൾക്ക് ചെറിയ ആശ്വാസം എംഎൽഎ യുടെ കോവിഡ് കൺട്രോൾ റൂം മുന്നോട്ടുവന്നത്. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ്മാരായ ബാലകൃഷ്ണൻ പി,വാഹിദ് പി എ അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ വി കുഞ്ഞിമുഹമ്മദ് ,ജില്ലാ ,ബ്ലോക്ക് നേതാക്കളായ ടി ടി അബ്ദുള്ളക്കുട്ടി ,അജയൻ , മുസ്തഫ സി പി , തുടങ്ങിയവർ പങ്കെടുത്തു.
