ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് പി.ഉണ്ണി എം.എൽ.എ അനുവദിച്ച ആദ്യഘട്ട ഫണ്ടായ 1.90 ലക്ഷo രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ ആശുപത്രിയിൽ എത്തിച്ചു എൻ 95 മാസ്ക്, പി പി ഇ കിറ്റ്, ഗ്ലൂക്കോമീറ്റർ, ടൂ ലെയർ മാസ്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ ആശുപത്രിയിൽ എത്തിച്ചത്. നഗരസഭ കൗൺസിലർ ടി പി പ്രദീപ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. 98.57 ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പി.ഉണ്ണി എം.എൽ എ ഒറ്റപ്പാലം മണ്ഡലത്തിലാകെ നടപ്പിലാക്കുന്നത്.
