കൂറ്റനാട് : റോഡിൽ നിന്ന് വീണ് കിട്ടിയ തുക ഉടമക്ക് തിരിച്ച് നൽകി ബിജീഷ് ഗ്രാമത്തിന് മാതൃകയായി.
കഴിഞ്ഞ ദിവസം പെരിങ്ങോട് കേരള ഗ്രാമീൺ ബാങ്കിലേക്ക് എത്തി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നാണ് റബ്ബർ ബാൻ്റ് ഇട്ടുള്ള നോട്ടുകൾ തൊഴുക്കാട് സ്വദേശി ബീജീഷിന് കിട്ടിയത്.
ബാങ്കിൽ പോയി വിവരം അറിയിച്ച് തിട്ടപ്പെടുത്തിയപ്പോൾ 17300 രൂപ ഉണ്ടായിരുന്നു.
ഉടനെ ചാലിശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ഉച്ചക്ക് ബാങ്കിൽ എത്തിയ ബീജീഷ് തന്നെ രൂപ നഷ്ടപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു.
പെരിങ്ങോട് കാഞ്ഞുള്ളി വീട്ടിൽ ശശീന്ദ്രൻ ബാങ്കിലെ ലോൺ അടക്കുന്നതിനായി കൊണ്ടുവന്ന തുകയാണ് നഷ്ടപ്പെട്ടത്.
പെരിങ്ങോട് വെൽഡിംഗ് വർക്ക്ഷോപ്പിലെ ജീവനക്കാരനായ ബീജീഷ് വടക്കേപ്പുറത്ത് ബാലകൃഷ്ണൻ – ഷൈലജ ദമ്പതിമാരുടെ മൂത്ത മകനാണ് ,ഭാര്യ അശ്വിനി ,അമേയ ഏക മകളാണ്.
ബീജീഷിൻ്റെസത്യസന്ധത നാടിനും ,സമൂഹത്തിനും നന്മയുടെ മാതൃകയായി
സ്റ്റേഷനിൽ വെച്ച് എസ്.എച്ച്.ഒ എ പ്രതാപിൻ്റെ നേതൃത്വത്തിൽ ബീജീഷ് ഉടമ ശശീന്ദ്രരന് തുക കൈമാറി അഭിനന്ദിച്ചു.
പൊലീസ് ഓഫീസർമാരായ സുരേഷ് , സതീഷ് ,കമൽ ,ഇന്ദിര ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ , രതീഷ് എന്നിവർ പങ്കെടുത്തു.