തിരുവനന്തപുരം : ജില്ലയില്‍ 29 പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക വ്യാപനം തീവ്രമായ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ഈ വാര്‍ഡുകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ നവജോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല , തമ്പാനൂര്‍, പൗണ്ടു കടവു വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകള്‍. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയ്ക്കു കീഴിലെ കോട്ടപ്പന,മാമ്പഴക്കര,തവരവിള,ഊരൂട്ടുകൊല,എന്നീ വാര്‍ഡുകളും ബാലരാമപുരം പഞ്ചായത്തിലെ തലയില്‍, ടൗണ്‍,ഇടമലക്കുഴി,കിളിമാനൂർ പഞ്ചായത്തിലെ ദേവേശ്വരം,ചെങ്കല്‍ പഞ്ചായത്തിലെ കുടുംബോട്ടുകോണം,മേലാമ്മകം,വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാല,പുളിയറക്കോണം,പെരിങ്ങമല പഞ്ചായത്തിലെ ഇലവു പാലം,അഴൂര്‍ പഞ്ചായത്തിലെ പെരുങ്കുഴി,കൊല്ലയില്‍ പഞ്ചായത്തിലെ പുതുശേരി മഠം എന്നീ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാണ്. ഇതിനോടു സമീപത്തുള്ള വാര്‍ഡുകളിലും അതിവ ജാഗ്രത വേണമെന്നു ജില്ലാകലക്ടര്‍ അറിയിച്ചു
