തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ആയിരം കടക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ഇന്ന് ചേരും. ഏറ്റവും കടുത്ത രോഗവ്യാപനം ഉള്ള പ്രദേശങ്ങളില്‍ ലോക് ഡൗണും മറ്റിടങ്ങളില്‍ കര്‍ഫ്യൂവുമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ലോക് ഡൗണ്‍ തന്നെ വേണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുമ്പോഴും സര്‍ക്കാര്‍ വിദഗ്ധസമിതി ഇതുമായി യോജിച്ചിട്ടില്ല.
സംസ്ഥാനം അടച്ചിട്ടാല്‍ രോഗ വ്യാപനത്തെ തടയാന്‍ കഴിയില്ല എന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ കടുത്ത സാമ്പത്തിക മാന്ദ്യം ജനങ്ങള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വിശദമായി ചര്‍ച്ച നടത്താനാണ് ഇന്ന് സര്‍വകക്ഷിയോഗം ചേരുന്നത്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം വിശദമായി ചര്‍ച്ചചെയ്ത ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമെടുക്കും.