ചെന്നൈ : രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിൽ 147 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സുരക്ഷാ ജീവനക്കാര്‍, അഗ്നിസുരക്ഷാ ജീവനക്കാര്‍ എന്നിവരുൾപ്പടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കോവിഡ് സ്ഥിരീകിരിച്ച ജീവനക്കാരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലെന്നും അറിയിച്ചു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഓഫീസ് ഉള്‍പ്പടെ രാജ്ഭവനിലെ മുഴുവന്‍ ഭാഗവും ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കി.