Asian Metro News

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

 Breaking News

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
July 23
11:25 2020

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ വെടിവയ്പ്പും തീവ്രമായ ഷെല്ലാക്രമണവും നടത്തി. പൂഞ്ച് ജില്ലയിലെ ഖാസ്ബ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങള്‍ പ്രയോഗിച്ച്‌ മോര്‍ട്ടറുകള്‍ ഉപയോഗിച്ച്‌ ഷെല്ലാക്രമണം നടത്തിയത്. എന്നാല്‍ ഇതിന് മറുപടിയായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു കൊണ്ടിരിക്കുകയാണ് . യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയതെന്നും പ്രതിരോധ വക്താവ് പറഞ്ഞു.

ജമ്മു കശ്മീരിലെ തങ്ദാര്‍ സെക്ടറിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ബുധനാഴ്ച രാത്രി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ഇതില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൂടാതെ ഇന്നലെ രാത്രി തങ്ധാര്‍ സെക്ടറിലെ ഹജിത്ര ഗ്രാമത്തിലെ ഒരു സ്ത്രീക്ക് വെടിയേറ്റു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചും. നിലവില്‍ യുവതിയുടെ നില തൃപ്തികരം തന്നെയാണെന്ന് സൈന്യം അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment