ആലത്തൂര്‍ : ആലത്തൂര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഉദ്ഘാടനം 23 ന് കാലത്ത് 10 30 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും ആലത്തൂര്‍ എം എല്‍ എ കെ ഡി പ്രസേനന്‍ അധ്യക്ഷനാകും. മന്ത്രി എ.കെ ബാലന്, എം പി രമ്യ ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആലത്തൂര്‍ കോര്‍ട്ട് റോഡില്‍ ഡി വൈ എസ് പി ഓഫീസിന് സമീപം പഴയ പോലീസ് ക്വോട്ടഴ്സിന്റെ ഭാഗത്താണ് മൂന്ന് നിലകളിലായി പുതിയ സ്റ്റേഷന് പണി പൂര്‍ത്തിയായിരിക്കുന്നത്. മാര്‍ച്ചില്‍ പ്രതീക്ഷിച്ച ഉദ്ഘാടനം കോവിഡ് 19 പശ്ചത്തലത്തില്‍ നീളുകയായിരുന്നു. വനിതകള്‍ ഉള്‍പെടെ 60 പോലീസുകാരും 6 ഹോം ഗാര്‍ഡുകളുമടക്കം 66 പേരാണ് സ്റ്റേഷനിലുള്ളത്.
ഇത്രയും പേര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം നിലവിലെ സ്റ്റേഷനിലില്ല.
