ആയുര്‍വേദത്തിലൂടെ മാനസികാരോഗ്യം ലക്ഷ്യമാക്കി നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ഹര്‍ഷം വിഷാദരോഗ ചികിത്സാ പദ്ധതിക്ക് ജില്ലയില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ 10 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഹോസ്പിറ്റലുകളിലും ഡിസ്പെന്സറികളിലുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തത്തമംഗലം, തരൂര്‍ ആയുര്‍വേദ ഹോസ്പിറ്റലുകളും കൊടുവായൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുമാണ് പുതുതായി ആരംഭിച്ച കേന്ദ്രങ്ങള്‍. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിഷാദരോഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് പദ്ധതി ആരംഭിച്ചത്. മാനസിക പിരിമുറുക്കം, ആത്മഹത്യാ പ്രവണത, അമിതമായ ഉല്‍കണ്ഠ, ദേഷ്യം, മദ്യം മുതലായ ലഹരിവസ്തുക്കളോടുള്ള അമിതാസക്തി, കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങള്‍, കൗമാരക്കാരിലെ മാനസിക സംഘര്‍ഷങ്ങള്‍, കോവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍, എന്നിവയ്ക്കുള്ള കൗണ്‍സലിംഗും സൗജന്യ മരുന്നും പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 2000 ലേറെ പേര് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 800 ഓളം പേര് വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും അടിമപ്പെട്ടവരായിരുന്നു. ലോക്ക് ഡൗണ്‍ മൂലമുള്ള മാനസിക പ്രശ്നങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ഭാഗമായി ടെലികൗണ്‍സിലിംഗും നടത്തി വരുന്നതായി പദ്ധതിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീന ജസീല്‍ അറിയിച്ചു. ഫോണ്‍ – 8606346884
പദ്ധതി കേന്ദ്രങ്ങളും പരിശോധനാ ദിവസങ്ങളും
ഗവ.ആയുര്‍വേദ ഹോസ്പിറ്റല്‍, തത്തമംഗലം- മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും തിങ്കള്‍
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, കൊപ്പം-മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും ചൊവ്വ
ഗവ.ആയുര്‍വേദ ഹോസ്പിറ്റല്‍, വടക്കഞ്ചേരി- മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും ബുധന്‍
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, വാണിയംകുളം- മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും വ്യാഴം
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, ചാലിശ്ശേരി- മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും വെള്ളി
ഗവ.ആയുര്‍വേദ ഹോസ്പിറ്റല്‍, തെങ്കര- രണ്ടാമത്തേയും നാലാമത്തേയും തിങ്കള്‍
ഗവ.ആയുര്‍വേദ ഹോസ്പിറ്റല്‍, തരൂര്‍- രണ്ടാമത്തേയും നാലാമത്തേയും ചൊവ്വ
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, കൊടുവായൂര്‍- രണ്ടാമത്തേയും നാലാമത്തേയും ബുധന്‍
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, ശ്രീകൃഷ്ണപുരം- രണ്ടാമത്തേയും നാലാമത്തേയും വ്യാഴം
ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, കോട്ടായി- രണ്ടാമത്തേയും നാലാമത്തേയും വെള്ളി