ഒ.ആര് കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പനമരം പഞ്ചായത്തിലെ ചെമ്പട്ടി നെല്ലിയമ്പം റോഡ് ടാറിംഗിന് പ്രവര്‍ത്തിക്ക് 12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോട്ടക്കുണ്ട് പൊന്നംകൊല്ലി റോഡ് ഫോര്മേഷന്, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംകൊല്ലി വയല്‍വരമ്പ് റോഡ് കോണ്‍ക്രീറ്റ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ കല്ലുവയല്‍ ഗ്രാമവികാസ് സേവാകേന്ദ്രത്തിന് കെട്ടിട നിര്‍മ്മാണം എന്നീ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപ വീതവും ഭരണാനുമതി ലഭിച്ചു. ഇതോടൊപ്പം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ക്രസന്റ് സ്കൂള്‍ റോഡ് ടാറിംഗിന് 4 ലക്ഷം രൂപയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്വരാജ് ലൈബ്രറിക്ക് എല്‍.സി.ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1 ലക്ഷം രൂപയും അനുവദിച്ചു.
