കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ചെടയംകുന്ന് കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ചെടയംകുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉൾപ്പെടെ 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. നൂറോളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം സി.കെ രജനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സേതുമാധവൻ എന്നിവർ പങ്കെടുത്തു.
