കൊട്ടാരക്കര : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊല്ലം റൂറൽ പോലീസ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി
ജില്ലയിലെ DANSAF ടീം ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ശിവശങ്കരപിള്ള, എ.എസ്.ഐ മാരായ ആഷിഷ് കോഹൂർ, അജയകുമാർ, രാധാകൃഷ്ണപിള്ള എന്നിവരെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അഭിനന്ദിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൊല്ലം റൂറൽ ജില്ലയിൽ വിവിധ കേസുകളിലായി 30 കിലോയിലധികം വരുന്ന കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.