പാലക്കാട് : വെള്ളിയാങ്കല്ല് തടയണയിൽ പ്രളയാനന്തരം അടിഞ്ഞു കൂടിയ മണൽ വാരി എടുക്കുന്നത് പുഴയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്
ദുരന്തനിവാരണത്തിന്റെ മറവിൽ പുഴയിലെ മണൽ കൊള്ള അനുവദിക്കില്ല പുഴയിലെ മണലുകൾ പുഴയിലെ കുഴികളിൽ തന്നെ നിക്ഷേപിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഭാരതപ്പുഴ സംരക്ഷണ സമിതി വെള്ളിയാങ്കല്ലിൽ പ്രതിഷേധ ധർണ നടത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ ധർണ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഒരേ ഭൂമി ഒരേ ജീവൻ കൂട്ടായ്മ സംസ്ഥാന സമിതി അംഗവുമായ സി രാജഗോപാലൻ പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനങ്ങളുടെ പേരുപറഞ്ഞ് തികച്ചും അശാസ്ത്രീയമായ നടപടികളാണ് പുഴക്കു മേൽ അധികൃതർ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു തലമുറകൾ നമുക്ക് കൈമാറിയ ഈ നീർച്ചാൽ അത്തരം നടപടികളിലൂടെ നശിപ്പിക്കപ്പെടുകയാണ്
പുഴയോട് നടക്കുന്ന ഈ ക്രൂരതക്കെതിരെ മുഴുവൻ മനുഷ്യരും ജനാധിപത്യപരമായി പ്രതിഷേധിക്കേണ്ടത് ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലത്തീഫ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു യു എ റഷീദ് പാലത്തറ ഗേറ്റ് ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആർ ജെ ഉണ്ണി, ഗഫൂർ തൃത്താല, ടി പി മണികണ്ഠൻ തൃത്താല, ചോലയിൽ വേലായുധൻ സംസാരിച്ചു
ഷംസു നിള സ്വാഗതവും വിനോദ് തൃത്താല നന്ദിയും പറഞ്ഞു
മണൽവാരലുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി മുഖ്യമന്ത്രിക്കും കലക്ടർക്കും മറ്റു ജനപ്രതിനിധികൾക്കും ഭാരതപ്പുഴ സംരക്ഷണ സമിതി നിവേദനം നൽകുമെന്നും മറ്റു സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോ ഓർഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു