ഒറ്റപ്പാലം : പനമണ്ണ പള്ളത്തുപടി പച്ചക്കറി ഉത്പാദകസംഘത്തിന്റെ നേതൃത്വത്തിൽ തരിശുഭൂമി കൃഷിയിടമാക്കൽ തുടങ്ങി. അനങ്ങനടി ഗ്രാമപ്പഞ്ചായത്തിന്റെ ‘സുഭിക്ഷകേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പള്ളത്ത് കുടുംബത്തിന്റെ 27 വർഷമായി തരിശായിക്കിടക്കുന്ന നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയത്. പി.കെ. ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൻ.ആർ. രഞ്ജിത്ത് അധ്യക്ഷനായി. പഞ്ചായത്തംഗം കെ. സഫിയ, സംഘം സെക്രട്ടറി എം. ഗിരിജൻ തുടങ്ങിയവർ സംസാരിച്ചു.
