കോവിഡ് – 19 മായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പി.എം.ജി.കെ.വൈ പദ്ധതിപ്രകാരം ജൂണ്‍ മാസത്തെ സൗജന്യ അരി, കടല/പയര്‍ വിതരണം ആരംഭിച്ചു. ജൂണ്‍ 30 വരെ സൗജന്യമായി അരി വാങ്ങാം. എ.എ.വൈ (മഞ്ഞ കാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്, ഒരു അംഗത്തിന് അഞ്ച് കിലോഗ്രാം വീതം സൗജന്യമായി അരിയും കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം പയര്‍ അല്ലെങ്കില്‍ കടല ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
