കോഴിക്കോട് : അറപ്പുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ ശബരിനാഥ് (14) അറപ്പുഴ പുനത്തിൽ ഷാജിയുടെ മകൻ ഹരിനന്ദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശബരിനാഥിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മണിക്കൂറുകൾക്ക് ശേഷം ഹരിനന്ദിന്റെ മൃതദേഹവും കണ്ടെടുത്തു.
ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടിൽനിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാർ പറഞ്ഞയച്ചത്. എന്നാൽ കുട്ടികൾ അറപ്പുഴയിൽ മീൻ പിടിക്കാൻ പോവുകയായിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ കുട്ടികൾ പുഴയിൽ മീൻ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടർന്നാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. ഇതിൽ ഒരു കുട്ടിയുടെ മൃതുദേഹം 7.30 തിനും,രണ്ടാമത്തെ കുട്ടിയുടെ മൃതുദേഹം 11.30 തിനും ആണ് കണ്ടെത്തിയത്.പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു.