Asian Metro News

പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നത് അറിവുകളുടെ അധിക ഭാരം: കളക്ടര്‍

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നത് അറിവുകളുടെ അധിക ഭാരം: കളക്ടര്‍

പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നത് അറിവുകളുടെ അധിക ഭാരം: കളക്ടര്‍
June 19
17:41 2020

സാമൂഹ്യ മാധ്യമങ്ങളുടെ ബാഹുല്യമുള്ള പുതിയ കാലത്ത് അറിവുകളുടെ അധിക ഭാരമാണ് പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ജില്ലാ ഭരണകുടവും, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും സംയുക്തമായി കളക്‌ട്രേറ്റില്‍ നടത്തിയ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.
പഴയ കാലത്ത് നൂറ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് വലിയ കഴിവായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ന് നൂറ് ചോദ്യങ്ങള്‍ക്ക് നാന്നൂറ് ഉത്തരങ്ങള്‍ ഉണ്ടാകുന്നു. ഈ ഉത്തരങ്ങളില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുവാനുള്ള പ്രയാസം പുതുതലമുറ നേരിടുന്നു. അറിവുകളുടെ ബാഹുല്യത്തില്‍ നിന്ന് ശരിയായത് തിരഞ്ഞെടുക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വായിക്കുമ്പോള്‍ ഈ കഴിവാണ് വികസിക്കുന്നത്. വായനയിലൂടെ ലോകത്തെ അറിയുന്നതോടൊപ്പം അവനവനിലേക്ക് നോക്കാനുള്ള അവസരവും ലഭ്യമാകും. സ്വയം തിരിച്ചറിവ് നേടാനും വ്യക്തിത്വ നവീകരണത്തിനും ഈ അവസരം സഹായകമാകുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന ദിനാചരണ പ്രതിജ്ഞ എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ് ചൊല്ലികൊടുത്തു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ വിജയ ലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്ത : നൂഷിബ.കെ.എം, വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment