പത്തനംതിട്ട : ശബരിമല വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ വികസന പ്രതീക്ഷകളും പറന്നുയരും. തീര്‍ത്ഥാടക, ടൂറിസം മേഖലകളില്‍ മുന്നേറ്റമുണ്ടാകും. പ്രവാസികള്‍ക്കും അനുഗ്രഹമാകും. മൂന്നു ജില്ലകളിലെയും പ്രവാസികള്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഇപ്പോള്‍ നാട്ടിലെത്തുന്നത്.
ചെറുവള്ളിയിലെ വിമാനത്താവളത്തില്‍ നിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്റര്‍ മാത്രം ദൂരം. വിദേശങ്ങളിലെയും അന്യസംസ്ഥാനങ്ങളിലെയും അയ്യപ്പഭക്തര്‍ക്ക് വിമാനമിറങ്ങി എട്ട് കിലോമീറ്റര്‍ അടുത്തായ എരുമേലി ഇടത്താവളത്തിലെത്തി യാത്ര തുടരാം.
ഭരണങ്ങാനം അല്‍ഫോണ്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലും അന്യസംസ്ഥാന, വിദേശ തീര്‍ത്ഥാടകര്‍ ധാരാളം എത്തുന്നുണ്ട്. നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരം.