കൊട്ടാരക്കര : അമ്പലപ്പുറം ഉഴലോഡ് കനാൽ റോഡിന്റെ ഇരുവശങ്ങളിലും വീടുകളിൽ ഉപയോഗ ശൂന്യമായ വസ്തുക്കളും വീട് മെയിന്റനൻസ് ചെയ്യുന്ന ബാലൻസ് ടൈലുകളും എല്ലാം രാത്രികാലങ്ങളിൽ കൊണ്ട് ഇടുന്നു. ഇതുവഴി ധാരാളം കുട്ടികളും മുതിർന്നവരും കാൽനടക്കാരും യാത്ര ചെയ്യുന്നതാണ്. ഇതിന് ഒരു പരിഹാരം കാണണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
