ഇന്ത്യ – ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ചൈനയുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചും യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തി.
പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിപിൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ സെക്രട്ടറി കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ സുനിൽകുമാർ
യുവമോർച്ച മണ്ഡലം ഭാരവാഹികളായ മഹേഷ്, രജിൻ, അനൂപ്, അജിത്ത്, ജിനീഷ് വിവേക് തുടങ്ങിയവർ പങ്കെടുത്തു.