രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,05,613 ആയി. രോഗം ബാധിച്ചവരില്‍ 150,161 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ 8,944 പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. ജനുവരി 30 ന് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഒരുലക്ഷം രോഗികളാകാന് 100 ദിവസമെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിവസവും 9000 ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിക്കുന്നത്.
വ്യാഴാഴ്ച രാജ്യത്ത് ആദ്യമായി ഒറ്റദിനം 10000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗികളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ