കൽപറ്റ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇ-പാഠശാല പദ്ധതിയിലൂടെ കണ്ടെത്തിയ പൊതു പഠന കേന്ദ്രങ്ങളിൽ ടെലിവിഷൻ ലഭ്യമാക്കുന്നതിന് സി.കെ. ശശീ ന്ദ്രൻ എംഎൽഎയുടെ ഫണ്ട് വിനിയോഗിക്കും. മണ്ഡലത്തിൽ 212 പൊതു പഠന കേന്ദ്രങ്ങളിലായി 2579 വിദ്യാർഥികൾക്ക് പഠന സൗകര്യം ലഭ്യമല്ല . ഈ കേന്ദ്രങ്ങളിൽ വ്യക്തികൾ, സംഘടനകൾ , സഹകരണ സ്ഥാപനങ്ങൾ എന്നിവ വഴി സ്പോൺസർഷിപ്പിലൂടെ ടെലിവിഷൻ സെറ്റ് ലഭ്യമാക്കുന്നതിന് പുറമേയാണ് എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നത്.
