പാലക്കാട് : വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ടി.വി ചലഞ്ച് ‘ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ 125 ടെലിവിഷനുകൾ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. വിദ്യാഭ്യാസ വകുപ്പിനുള്ള ടെലിവിഷനുകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജ്മോഹനിൽ നിന്നും ഏറ്റുവാങ്ങി.
കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ നടപ്പിലാക്കുന്ന ഓൺലൈൻ പഠനത്തിനായി ആധുനിക സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണമെന്ന നിലയിലാണ് ടി.വി. ചലഞ്ച് പ്രകാരം ടെലിവിഷനുകൾ വിതരണം ചെയ്യുന്നത്.
ബി.ആർ.സി തലത്തിൽ 12 സബ് ജില്ലകളിലായി 369 കേന്ദ്രങ്ങളിലേക്കായി 369 ടെലിവിഷനുകളാണ് വ്യവസായ വകുപ്പ് ഇത്തരത്തിൽ നൽകുക.