പാലക്കാട് : പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലെ (അട്ടപ്പാടി ബ്ലോക്ക് ഒഴികെ) പ്രൈമറിതലത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ‘ഗോത്രബന്ധു ‘ പദ്ധതി പ്രകാരം ടി.ടി.സി/ ഡി.എഡ് യോഗ്യതയുളള മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ജൂണ്‍ 22 ന് രാവിലെ 10 ന് യോഗ്യത, പ്രവൃത്തി പരിചയം, ജാതി, പ്രായം, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. യാതൊരു യാത്രാബത്തയും അനുവദിക്കുന്നതല്ല.
ഫോണ്‍ :0491-2505383.