മണ്ണാർക്കാട് : പോലീസിനു ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളായ രണ്ടുപേരെ എസ് ഐ ശശീന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തു. കുന്തിപ്പുഴ സ്വദേശി മുഹമ്മദ് സാദിഖ് (40), തത്തേങ്ങലം കൈതച്ചിറ സ്വദേശി അബ്ദുൽ ഖാദർ (37) എന്നിവരെയാണ് പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ തണ്ണീർപന്തലിൽ വെച്ച് നാല് കിലോ തൂക്കം വരുന്ന കഞ്ചാവുമായി പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന KL 50 H 2344 ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇവർ കഞ്ചാവ് മൊത്തവിതരണക്കാരാണെന്നും പ്രതികളെ ചോദ്യംചെയ്തു വരുന്നതായും എസ് ഐ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. ഇതിൽ ഒരാൾക്ക് മണ്ണാർക്കാട് സ്റ്റേഷനിലും, കോഴിക്കോട് ജില്ലയിലെ ഒരു സ്റ്റേഷനുകളിലുമായി മുൻപ് കഞ്ചാവ് വിൽപന നടത്തിയതിന് കേസുകളുണ്ടെന്ന് എസ് ഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
