തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന പി.കെ കുഞ്ഞനന്തന്‍ (73) അന്തരിച്ചു. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്നു. ടി.പി കേസിലെ പതിമൂന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലിലായിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെയാണ് മരണം സംഭവിച്ചത്.