പാലക്കാട് : പട്ടാമ്പി നഗരസഭയുടെ 2019 – 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ മോര്‍ച്ചറി, നഗരസഭ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍ തുറന്നുകൊടുത്തു.

അടിയന്തിര ഘട്ടങ്ങളില്‍ 3 മൃതദേഹങ്ങള്‍വരെ ഒരേ സമയത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനും ആചാരപ്രകാരം ബോഡിവാഷ് ചെയ്യുന്ന ഷവര്‍ സൗകര്യമുള്‍പ്പെടെയുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈസ് ചെയര്പേഴ്സന് കെ. ജയലേഖ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.കെ അക്ബര്‍, എം.കെ മുഷ്താഖ്, കെ.വി.എ ജബ്ബാര്‍, സി സംഗീത, മുനീറ, സെക്രട്ടറി ലതേഷ് കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റഹ്മാന്, കൗണ്‍സിലര്‍മാരായ സി.എ റാസി, പി. ഉമ്മര്‍ അസി. എഞ്ചിനീയര്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.