വാഹനം കഴുകിയും, ആക്രി സാമഗ്രികൾ വിറ്റും യുവാക്കൾ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചു.

പാലക്കാട് : കോവിഡ് അതിജീവനത്തിന് യുവാക്കളുടെ വേറിട്ട ധനസമാഹരണം ശ്രദ്ധേയമായി. റീസൈക്കിൾ കേരളയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ഞാങ്ങാട്ടിരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ച് ഇഷ്ടമുള്ള പ്രതിഫലം സ്വീകരിച്ചാണ് തുക സമാഹരിച്ചത്.
നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിലാണ് വേറിട്ട പ്രവർത്തനം നടന്നത്. പിക്കപ്പ് വാനിൽ രണ്ടായിരം ലിറ്റർ ജലസംഭരണിയും, കാർ വാഷ് മിക്സ് ടാങ്കും, ഹൈപ്രഷർ വാട്ടർ സ്പ്രെയറും ഉൾപ്പെടെ മൊബൈൽ മിനി സർവീസ് സെൻ്ററാണ് യുവാക്കൾ പാതയോരത്ത് ഒരുക്കിയത്. വാഹനം വൃത്തിയാക്കിയ ശേഷം കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഞാങ്ങാട്ടിരിയിൽ നടന്ന ക്യാമ്പയിന്
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി റോഷൻ, അംഗങ്ങളായ ജിബിൻ, പ്രദീഷ്, ജിതിൻ, സജിൻ, അഖിൽ, ഗോകുൽ, വൈഷ്ണവ്, ഹരി, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
റീസൈക്കിൾ കേരളയുടെ ഭാഗമായി
ഡി.വൈ.എഫ്.ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി ആക്രി സാമഗ്രികൾ വിറ്റ് 5,20,000 (അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഡി.വൈ.എഫ്.ഐ.ജില്ലാ പ്രസിഡന്റ് പി.പി. സുമോദിന് ചെക്ക് കൈമാറി.
ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ഷാജി, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.വി.രതീഷ്, കെ.പി.അനിൽകുമാർ, കെ.പി.നൗഫൽ, എം.എൻ.സുധീപ്, പി.ആർ.രജീഷ് എന്നിവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment